Tuesday, June 17, 2008

കുറച്ചു ചിത്രങ്ങള്‍




ഇതു ചെറുകരയുടെ കിഴക്കന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴ. പാര്‍പ്പിടക്കാരന്‍ പറഞ്ഞതുപോലെ വേനലില്‍ ഉപ്പുവെള്ളം മാത്രം ഉറവയായി ലഭിക്കുന്ന കിണറുകള്‍ മാത്രമുള്ള പുഴയോരത്തിനും ഇപ്പോള്‍ എന്താ വില!
സ്ഥലം നിങ്ങള്‍ പറഞ്ഞതു തന്നെ! ചെറുകരയാണ് ചേര്‍ക്കരയായത്.
മുകളിലെ ചിത്രം കുറച്ചു പഴയതാണ്. സെല്‍ഫോണ്‍ കാമറയില്‍ എടുത്തത്‌. കടവിന് അടുത്തുള്ള സ്ഥലമാണ്.

Wednesday, May 21, 2008

ഉറവ


ഈ ചെറുകരയുടെ ഉല്പത്തി കനോലി പുഴയില്‍ നിന്നാണെന്ന് പഴമക്കാര്‍. ഈ നദിയുടെ വളക്കൂറും എക്കലിന്റെ 'നിറവും' കൊണ്ടാകാം ഇവിടത്തെ മനുഷ്യര്‍ മുമ്പേ കരപിടിച്ചത്, പിന്നിട് അക്കര പിടിച്ചതും!
പഴയ മലബാരിലാണ് ചെറുകരയുടെ സ്ഥാനം. പുഴ മലബാരിനും കൊച്ചി രാജ്യത്തിനും ഇടയിലൂടെ വേനലില്‍ ശാന്തമായും കാലവര്‍ഷത്തില്‍ പ്രളയമായും ഒഴുകി.