Wednesday, May 21, 2008

ഉറവ


ഈ ചെറുകരയുടെ ഉല്പത്തി കനോലി പുഴയില്‍ നിന്നാണെന്ന് പഴമക്കാര്‍. ഈ നദിയുടെ വളക്കൂറും എക്കലിന്റെ 'നിറവും' കൊണ്ടാകാം ഇവിടത്തെ മനുഷ്യര്‍ മുമ്പേ കരപിടിച്ചത്, പിന്നിട് അക്കര പിടിച്ചതും!
പഴയ മലബാരിലാണ് ചെറുകരയുടെ സ്ഥാനം. പുഴ മലബാരിനും കൊച്ചി രാജ്യത്തിനും ഇടയിലൂടെ വേനലില്‍ ശാന്തമായും കാലവര്‍ഷത്തില്‍ പ്രളയമായും ഒഴുകി.

9 comments:

മഴവില്ലും മയില്‍‌പീലിയും said...

കഥ എന്തു തന്നെ ആയാലും ഈ ചിത്രം നൊസ്റ്റാള്‍ജിക് തന്നെ..:)

Bindhu Unny said...

വേനലില്‍ ശാന്തമായി ഒഴുകുന്ന ഈ പുഴ ഒരിക്കലും വറ്റാതിരിക്കട്ടെ :-)

ഗൗരിനാഥന്‍ said...

അല്ല ചെറുകര മലബാറിലാണേല്‍ നമ്മള്‍ അടുത്തടുതാകുമല്ലൊ..ഞാന്‍ ഇടശ്ശേരി യിലാണ്..ത്രിശ്ശൂര്‍ ന്നു വരും വഴി തളിക്കുളം എത്തും മുന്‍പു. ഞങ്ങളും മലബാറില്‍ പെടുന്ന ഏരിയ ആണ്.

paarppidam said...

ചെറുകരയാണോ അതോ ചേർക്കരയാണോ എന്ന് എനിക്ക്‌ ഒരു സംശയം.എന്തായാലും താങ്കൾ ആ നാട്ടുകാരനായതിനാൽ ചെറുകരയെന്ന് വിശ്വസിക്കുന്നു. ഇമ്മടെ മുറ്റിചൂർ കടവുകൂടെ കാണിക്കായിരുന്നു പടത്തില്‌.

ചെറുപ്പത്തിൽ അന്തിക്കാട്ടുനിന്നും കടവുകടന്ന് തളിക്കുളം കാർത്തികയിലേക്ക്‌ സൈക്കിളിൽ സിനിമക്ക്‌ പോകുന്നത്‌ ഓർത്തുപോകുന്നു.പിന്നീട്‌ ബൈക്കിലും കാറിലും ആയി യാത്ര. എങ്കിലും ഇപ്പോഴും അവധിക്കാലത്ത്‌ തളിക്കുളം, ചാഴൂർ,പുള്ള്‌ തുടങ്ങിയ ഏരിയാകളിലേക്ക്‌ സൈക്കിളിൽ യാത്ര ചെയ്യാറുണ്ട്‌. അതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെ.

ആ പുഴയുടെ അരികത്തെ ഒരു സ്ഥലം നോക്കിയപ്പോൾ പാലം വരുന്നതുകൊണ്ടും റിസോർട്ടുതുടങ്ങാൻ പറ്റിയതുകൊണ്ടും സെന്റിനു ഒരു എഴുപതിനായിരം രൂപയാണ്‌ പറഞ്ഞത്‌.

നിരക്ഷരൻ said...

ബ്ലോഗിന്റെ പേര് രസമുണ്ട്. ഇനിയും പോരട്ടെ പോസ്റ്റുകള്‍.

ഇരട്ടി മധുരം.. said...

ഇതൊരു ചേര്‍ക്കരക്കാരന്‍. ഇടശ്ശേരിയില്‍ ഒരു സിബി തളിക്കുളം കവിയാട്ടുണ്ടായിരുന്നല്ലോ ഗൌരിനാഥാ, അവിടെ അടുത്താണോ?
പാര്‍പ്പിടക്കാരന്‍ ചുറ്റിയ വഴികളിലൂടെ ഇയാളും സൈക്കിള്‍ ചവിട്ടിയിട്ടുണ്ട്. ഒരുപാടു!
കാല്‍നടയായി കുട്ടന്കുളം.... അരുവികള്‍ ഒഴുകുന്ന റോഡുകളും വേലികളില്ലാത്ത പുരയിടങ്ങളും.
കോസ്റ്റ് ഫോര്‍ഡ്, നിര്‍മിതി കേന്ദ്രം ഇവകളുമായി ബന്ധം ഉണ്ടായിരുന്നുവോ പാര്‍പ്പിടക്കാരന്?
കാണാമറയത്തിനും ബിന്ദുവിനും നിരക്ഷരനും നന്ദി. ഇത് നല്ല പ്രോത്സാഹനം തന്നെ!

ഗൗരിനാഥന്‍ said...

ദത്തന്‍ മാഷിനെ അറിയുമോ.. ഞാന്‍ 2000 ല്‍ കോസ്റ്റ്ഫോര്‍ഡില്‍ ഉണ്ടായിരുന്നു...സിബി യെ അറിയില്ല..ഞാന്‍ ബീച്ചിലാണ്

ഇരട്ടി മധുരം.. said...

ദത്ത് മാഷും കുടുംബവും അടുപ്പമുള്ളവരാണ്. അദ്ദേഹത്തിന്റെ ഇളയ പുത്രന്‍ നിരന്‍ ഇവിടെ യു എ ഇ യില്‍ ഉണ്ട്. കോസ്റ്റ് ഫോര്‍ഡില്‍ ഗൌരിനാഥന്‍ എന്താണ് ചെയ്തിരുന്നത്?

Anvar Santhapuram said...

realy wonderful......
am in Perinthalmanna....now at sharjah...(നൊസ്റ്റാള്‍ജിക്(